ഇടുക്കി ജില്ലയിലെ “ഇടമലക്കുടി”- സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ്. നിബിഡവനത്തിലാണ് കുടികള്‍ സ്ഥിതി ചെയ്യുന്നത്. 28 കുടികളിലായി രണ്ടായിരത്തിലധികം മുതുവാന്മാരാണ് ഇടമലക്കുടിയിലുള്ളത്.

വൈദ്യുതി ലഭിക്കുക എന്നത് ഇടമലക്കുടി നിവാസികളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. ഇതിനായി വൈദ്യുതി ബോര്‍ഡ് പദ്ധതി തയ്യാറാക്കി നല്‍കുകയും പട്ടിക വര്‍ഗ്ഗ വകുപ്പ് 4.7 കോടി ഫണ്ട് അനുവദിക്കകയും ചെയ്തിരുന്നു. മൂന്നാറില്‍ നിന്നും മണിക്കൂറുകള്‍ യാത്ര ചെയ്ത് മാത്രം എത്താന്‍ കഴിയുന്ന നിബിഢ വനത്തിനുള്ളിലുള്ള കുടികളില്‍ വൈദ്യുതി എത്തിക്കുക എന്ന ദൗത്യത്തിന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയായിരുന്നു. എന്നാല്‍ അസാധ്യമായതിനെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ഗവൺമെന്റ് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി ഇടമലക്കുടി നിവാസികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി. അവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി വഴിമാറി. അങ്ങനെ ഇടമലക്കുടിയിലും വൈദ്യുതി എത്തി

13.5 കി.മീ 11 KV ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് ഇഡ്ഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കലാണ് പദ്ധതി.

ഒരു മരം പോലും മുറിക്കാതെ പദ്ധതി പൂര്‍ത്തീകരണത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തനം നടത്തിയ എല്ലാവരേയും അഭിനന്ദിക്കുന്നു.