പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജനപ്രതിനിധികള്‍ , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്കൂള്‍ പി.ടി.എ., ജനകീയ കമ്മിറ്റികള്‍ എന്നിങ്ങനെ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള കൂട്ടായ്മകള്‍ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക മികവും ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ശക്തമായ ക്യാമ്പയിനുകളും ഇടപെടലുകളും നമ്മള്‍ നടത്തേണ്ടതുണ്ട്. ഉടുമ്പന്‍ചോല മണ്ഡലത്തിലെ കോമ്പയാര്‍ സെന്റ് തോമസ് എല്‍.പി. സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തില്‍ സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരോടൊപ്പം ഞാനും അണിചേര്‍ന്നു. ഒന്നിച്ചൊന്നായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

Please follow and like us: