ഇടുക്കി ജില്ലാ പട്ടയമേള ഇന്ന് കട്ടപ്പനയിൽ വച്ച് നടക്കും 5500 റോളം പേർക്ക് ഇന്ന് ബഹു: മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉപാദിരഹിത പട്ടയം നൽകും. ഇടതുപക്ഷ സർക്കാരിന്റെ മറ്റൊരു പ്രഖ്യാപിത നയം കൂടി നടപ്പിലാവുകയാണ്. കുടിയേറ്റ ജനതയുടെയും പാവപ്പെട്ടവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും സ്വപ്നങ്ങൾക്കൊപ്പമാണ് ഈ സർക്കാർ. ഈ സ്വപ്നസാക്ഷാത്ക്കാരത്തിൽ അവരുടെ സന്തോഷത്തിൽ ഞാനും പങ്കാളിയാകുന്നു. അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്ന ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുക തന്നെ ചെയ്യും.