സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പത്തനംതിട്ടയെ ഇന്നലെ ആറന്മുളയിൽ വെച്ച് പ്രഖ്യാപിച്ചു. ഭൂപ്രകൃതിയനുസരിച്ചു പത്തനംതിട്ടയിൽ സമ്പൂർണ വൈദ്യുതീകരണം ദുഷ്ക്കരമായിരുന്നെങ്കിലും ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിച്ചത് സാധാരണക്കാർക്ക് വൈദ്യുതി ലഭ്യമാക്കുക എന്ന സർക്കാരിന്റെ ഉറച്ച തീരുമാനം കൊണ്ട് മാത്രമാണ്. പാവപ്പെട്ടവന്റെ വീട്ടിൽ വെളിച്ചവും, മുടങ്ങിക്കിടന്ന പെൻഷനും എത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു വര്‍ഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ വലിയ നേട്ടമാണ്. സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 1,49,000 പുതിയ കണക്ഷൻ നൽകാൻ സാധിച്ചിട്ടുണ്ട്. ജില്ലയിൽ സമ്പൂർണ വൈദ്യുതീകരണമെന്ന മഹത്തായ ലക്ഷ്യം കൈവരിക്കാൻ കെ.എസ്.ഇ.ബി. ജീവനക്കാരും, ജനപ്രതിനിധികളും, പൊതുജനങ്ങളും നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.