കെ.എസ്.ഇ.ബി യുടെ സെക്ഷന്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ജോലിഭാരം കൂട്ടുന്ന 26 കൈയെഴുത്ത് രജിസ്റ്ററുകള്‍ ഇനി ഇ-രജിസ്റ്ററുകളിലേക്ക് മാറും. നിലവില്‍ സെക്ഷന്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്ന 64 രജിസ്റ്ററുകളില്‍ 58 എണ്ണം എഴുത്ത് രജിസ്റ്ററാണ്. ഇവയില്‍ സര്‍വ്വീസ് കണക്ഷന്‍ രജിസ്റ്റര്‍, ഡിസ് കണക്ഷന്‍ ആന്റ് റീകണക്ഷന്‍ രജിസ്റ്റര്‍, മീറ്റര്‍ മാറ്റിവെക്കല്‍ രജിസ്റ്റര്‍ തുടങ്ങിയ 26 എണ്ണമാണ് ഇ-രജിസ്റ്റര്‍ ആക്കുന്നത്. വൈദ്യുതി സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നതിനോടൊപ്പം കടലാസ് മുക്തമാക്കുക എന്നതാണ് ലക്ഷ്യം