ഇടുക്കി ജില്ലയിലെ അര്‍ഹരായ മുഴുവന്‍പേര്‍ക്കും പട്ടയം നല്‍കുമെന്നുള്ള  പ്രഖ്യാപനം യാഥാര്‍തത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാമാണെ് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. സര്‍ക്കാരിന്റെ ഓം വാര്‍ഷികത്തില്‍ നല്‍കിയ വാഗ്ദാനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി തുടരുകയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് പ’യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാന പ്രകാരം ആദ്യഘട്ടത്തില്‍ ഏഴുചെയിനില്‍ പട്ടയം നല്‍കാന്‍ തീരുമാനമെടുത്തു. വിശദമായി പരിശോധിച്ചപ്പോള്‍ പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി അവര്‍ക്ക് തന്നെ നല്‍കണമെന്ന് തീരുമാനമെടുത്തു. ഇപ്പോള്‍ ഇരട്ടയാറില്‍ പത്തുചെയിനില്‍ നല്‍കിയ പോലെ അയ്യപ്പൻ കോവിലിലും, കാഞ്ചിയാറിലും ഉപ്പുതറയിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മറ്റു പദ്ധതി പ്രദശങ്ങളിലും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കണമൊണ് തന്റെ അഭിപ്രായമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ഇബിക്ക് ഈ സ്ഥലങ്ങള്‍ ആവശ്യമായി വാല്‍ അക്വസിഷന്‍ നടപടികളിലൂടെ ഏറ്റെടുക്കാന്‍ നിയമങ്ങളുണ്ട്. നഷ്ടപരിഹാരം നല്‍കാതെ കര്‍ഷകരില്‍ നിന്നും ഭൂമി ഏറ്റെടുത്ത നടപടികള്‍ ശരിയല്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് മന്ത്രി വ്യക്തമാക്കി.