പത്തനംതിട്ട > ജില്ലയിൽ കോട്ട യിൽ പ്രഭുറാം മിൽസിന്റെ അധീ നതയിലുള്ള സ്ഥലത്ത് 110 കെവി സബ് സ്റ്റേഷൻ നിർമിക്കുമെന്ന് വീണാ ജോർജിന്റെ ചോദ്യത്തി ന് മന്ത്രി എം എം മണി മറുപടി നൽകി. ദേവികുളം മണ്ഡലത്തിലെ മറയൂരിൽ 33 കെ വി സബ്സ്റ്റേഷൻ നിർമാണ നടപടി പുരോഗമിക്കുന്നതായി എസ് രാജേന്ദ്രനെ അറിയിച്ചു. വാമനപുരം നിയോജക മണ്ഡ ലത്തിലെ കല്ലറ മീതഴൂരിൽ 33 കെ വി സബ്സ്റ്റേഷൻ നിർമിക്കാനുള്ള നിർദേശമുണ്ടെന്ന് ഡി കെ മുരളിയെ മന്ത്രി അറിയിച്ചു.