വണ്ടിപ്പെരിയാർ > പാതിവഴിയിൽ നിർമാണം മുടങ്ങിയശേഷം ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 82 വീടുകളുടെ താക്കോൽദാനം നടന്നു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ താക്കോൽദാന ചടങ്ങ് മന്ത്രി എം എം മണി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി.

ഐഎവൈ പദ്ധതി പ്രകാരം 67 ഉം പഞ്ചായത്ത് ഭവന പദ്ധയിൽ 39 ഉം വീടുകളുമാണ് വണ്ടിപ്പെരിയാറിൽ നിർമാണം പൂർത്തീകരിക്കാനാവാതെ പാതിവഴിയിൽ മുടങ്ങിയിരുന്നത്. ഐഎവൈയിൽ 43ഉം പഞ്ചായത്ത് പദ്ധതിയിൽ 39ഉം വീടുകളുടെ നിർമാണമാണ്  പൂർത്തിയായത്. അവശേഷിക്കുന്ന വീടുകളുടെ നിർമാണം ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാകും. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇഎംഎസ്, ഐഎവൈ തുടങ്ങിയ വിവിധ ഭവന പദ്ധതികളിൽ നൽകുകയും മുടങ്ങി കിടക്കുകയും ചെയ്ത വീടുകളാണ് നിർമാണം പൂർത്തിയാക്കിയത്.

ചടങ്ങിൽ വിഇഒ ആർ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതി സംബന്ധിച്ച് എംജിഎൻആർഇജിഎ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ബിജോയ് കെ വർഗീസ്,  പദ്ധതി ഡയറക്ടർ മുഹമ്മദ്ജാ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രവീൺ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി എൻ അബുബേക്കർ സിദീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ്, ജില്ലാ പഞ്ചായത്തംഗം വിജയകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് പി രാജേന്ദ്രൻ, ലിസി ജോയി, ആർ സെൽവത്തായി, വിജയലക്ഷ്മി രാജൻ, ഉഷാകുമാരി, ആലീസ് സണ്ണി, ജി വിജയാനന്ദ് എന്നിവർ സംസാരിച്ചു. ബാലമുരുകൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജോർജ് ജോസഫ് നന്ദിയും പറഞ്ഞു