രാജ്യത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരായ കായിക താരങ്ങള്‍ക്കുവേണ്ടി ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് സംഘടിപ്പിക്കുന്ന 42ാമത് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. വൈദ്യുതി ഭവന്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ 21 സ്ഥാപനങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിനുശേഷം മന്ത്രി പതാക ഉയര്‍ത്തി. കേരള ടീം കോച്ചുമാരായ ജെയ്‌സമ്മ സി. മൂത്തേടന്‍, വി.സി. ജോണ്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് രോഹിത് ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.  ജിമ്മിജോര്‍ജ് സ്‌റ്റേഡിയത്തില്‍ 30 വരെയാണ് ടൂര്‍ണമെന്റ്.