ന്ന് ലോകപരിസ്ഥിതിദിനമാണല്ലോ.പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്താനും പ്രശ്നപരിഹാരത്തിന് കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏക്കര്‍കണക്കിന് കൃഷിഭൂമികള്‍ വര്‍ഷംത്തോറും മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്.ഇതിനെതിരെ സംഘടിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ചിരിക്കുന്ന ആശയം.

ലോകപരിസ്ഥിതിദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് നമ്മുടെ രാജ്യമാണ് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യങ്ങളായ പരിപാടികളാണ് കേരളസര്‍ക്കാരും ഹരിതകേരളമിഷനും സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളെയും അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ച് ഹരിതസൗഹൃദം സ്ഥാപിക്കുക എന്നത് കേരള സര്‍ക്കാരിന്റെ പ്രധാനപരിപാടിയാണല്ലോ. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും മുക്തി നേടണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മറ്റുള്ളവരുടെ താമസസ്ഥലത്തെക്കോ ആള്‍താമസമില്ലാത്ത പറമ്പിലേക്കോ വലിച്ചറിയാതിരിക്കുക, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക, മഷിപേന ഉപയോഗിക്കുക, മണ്‍പാത്രമോ, സ്റ്റീല്‍വെള്ളക്കുപ്പികളോ ഉപയോഗിക്കുക, ചപ്പുചവറുകള്‍ കത്തിക്കുമ്പോള്‍ പ്ലാസ്റ്റിക് കൂടെയിട്ട് കത്തിക്കാതിരിക്കുക, പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക എന്നിവ നമ്മുടെ ദൈനംദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്.മാത്രമല്ല, എല്ലാ ജലാശങ്ങളെയും നദികളെയും പ്ലാസിറ്റ് മുക്തമാക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ പാലിക്കപ്പെടണം. എല്ലാവിധ ആശുപത്രികളും അതിന്റെ ചുറ്റുപാടും മാലിന്യമുക്തമാകുന്നു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നമ്മുടെ പ്രകൃതിയെ കഴിഞ്ഞകാലങ്ങളില്‍ നമുക്ക് എത്രമാത്രം സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ ഒരു ആത്മപരിശോധനക്കൂടി നടത്തേണ്ട സന്ദര്‍ഭമാണിത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ നമ്മുക്ക് കഴിയേണ്ടതുണ്ട്. അതുവഴി മനുഷ്യരാശിയെ അപകടപ്പെടുത്തികൊണ്ടുള്ള പ്രകൃതി ചൂഷണം അവസാനിപ്പിക്കണം. എല്ലാ വര്‍ഷവും ഈ ദിനത്തില്‍ പ്രത്യേകമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതുകൊണ്ടുമാത്രമായില്ല, അത് തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാനും സര്‍ക്കാരിന്റെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും എല്ലാവിഭാഗം ജനങ്ങളോടും ഈ സവിശേഷദിനത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Please follow and like us: