ഇന്ന് റംസാന്‍ പുലരി.
ഇസ്ലാംമതവിശ്വാസികള്‍ വ്രതമെടുത്ത് ദിവസങ്ങളോളം ഭക്ഷണം ഉപേക്ഷിച്ച്,പച്ചവെള്ളം പോലും കുടിക്കാതെ, ഓരോദിവസവും സന്ധ്യാനേരത്ത് നോമ്പ് തുറക്കുന്ന സന്ദര്‍ഭങ്ങളാണ് കഴിഞ്ഞ ദിവസങ്ങില്‍ നാം കണ്ടത്. വിശ്വാസികളുടെ ത്യാഗത്തിന്റെയും ആത്മസമര്‍പണത്തിന്റെയും ഭാഗമാണ് റംസാന്‍. ഇന്ത്യാരാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ സ്ഥിതി മുഹമ്മദ് അഖ് ലാക്കിന്റെ ദാരുണാന്ത്യത്തോടു കൂടി നാം കണ്ടതാണ്. രാജ്യത്തെ രാഷ്ട്രപതി പോലും ഇഫ്ത്താര്‍ വിരുന്ന് നിര്‍ത്തലാക്കണ മെന്ന് പറഞ്ഞത് നാം ഞെട്ടലോടെയാണ് കേട്ടത്. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും അതോടൊപ്പം മതമൈത്രിയുടെയും സഹോദര്യത്തിന്റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന സന്ദേശം. വളരെ സന്തോഷത്തോടെയും സമാധാനപരമായും റംസാന്‍ ആഘോഷിക്കുന്നതില്‍ ഞാനും പങ്ക്ചേരുന്നു. ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങള്‍ സമാഹരിക്കാനും സ്വീകരിക്കാനും അവ പങ്കുവയ്ക്കാനും സ്വതന്ത്രമായി സന്തോഷത്തോടെ കുടുംബത്തോടൊന്നിച്ച് കഴിയാനും സാധിക്കുന്ന വേളയാണ് റംസാന്‍. ഇത് കേരളത്തിന്റെ മതേതര സംസ്കാരത്തെയാണ് കാണിക്കുന്നത്. കേരള സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍, പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത, ഇരുട്ടിന് വെളിച്ചമായി മെച്ചപ്പെട്ട വൈദ്യൂതിയും ഒരുക്കികൊണ്ടാണ് ഇത്തവണ റംസാന്‍ കടന്നുവന്നത്. ഈ സന്ദര്‍ഭത്തില്‍ പട്ടിണിയില്ലാത്ത, നിരാശയും ദു:ഖവും ഭയവുമില്ലാത്ത, ഒരു മതനിരപേക്ഷ കേരളം സൃഷ്ടിക്കാന്‍ റംസാന്‍ വഴിയൊരുക്കട്ടെയെന്നും ഈ വിശേഷദിനത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

Please follow and like us: