ആധുനിക സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരായി ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന  ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന ഈ ദിവസം ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. സമൂഹത്തില്‍ വ്യക്തിപരമായും  കുടുംബപരമായും വളരെയേറെ കഷ്ടതകളും ബുദ്ധിമുട്ടകളും സൃഷ്ടിക്കുന്ന ഒന്നായി അമിതമദ്യപാനവും ലഹരിമരുന്ന് പ്രയോഗവും മാറിക്കഴിഞ്ഞിട്ടുണ്ട്.യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. സ്ത്രീകളും മോശക്കാരല്ല. എന്നാല്‍ ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു നമ്മുടെ പ്രിയപ്പെട്ട കുട്ടികളാണ്. മദ്യപാനത്തെയും ലഹരിമരുന്ന് പ്രയോഗത്തിന്റെയും ദൂഷ്യവശങ്ങളെ സംബന്ധിച്ച് കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്നും ഉപയോഗിക്കുന്നതെന്നാണ് പല മയക്കുമരുന്ന് അടിമകളും പറയുന്നത്.പല തരത്തിലുളള മാറാരോഗങ്ങള്‍ക്കും  അമിതമദ്യപാനവും ലഹരിമരുന്ന് പ്രയോഗവും കാരണമാകുന്നത് തടയപ്പെടണം.  സ്വയം നശിക്കുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിക്കേണ്ടതുണ്ട്. ഇതിനെതിരായി, ഇന്ന് മാത്രമല്ല, എല്ലായ്പ്പോഴും സ്വയം ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനമെടുപ്പിക്കുന്നതിലേക്ക് ഓരോ വ്യക്തിയേയും കുട്ടികളേയും എത്തിക്കാന്‍, ഏവരും മുന്നോട്ട് വരണം എന്ന് ഈ പ്രത്യേകദിനത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Please follow and like us: