മലയാളികളുടെ മനസ്സില്‍ എന്നും സ്ഥാനമുള്ള  പ്രശസ്ത മലയാളസാഹിത്യകാരനാണല്ലോ വൈക്കം മുഹമ്മദ് ബഷീര്‍. കോട്ടയം വൈക്കംകാരനായ അദ്ദേഹത്തിന്റെ ചരമദിനമാണ് ഇന്ന്.  മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് നമ്മള്‍ കേരളീയര്‍ക്ക് എന്നും അഭിമാനമാണ്. ശ്രദ്ധിക്കപ്പെടുന്ന നോവലുകളും എഴുതിയിടുണ്ട്.    ജനകീയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എഴുത്തില്‍ മനുഷ്യരുടെ യഥാര്‍ത്ഥജീവിതം കാണാം.”അത് ഞമ്മളാണ്” എന്ന വാചകം തന്നെ രാഷ്ട്രീയത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണല്ലോ. മാത്രമല്ല, ഒരു സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ പുരസ്കാരം ലഭിക്കുക വഴി അദ്ദേഹം എല്ലാവരുടേയും ആദരവിനും പാത്രമായിടുണ്ട്. ഇന്നത്തെ ഈ പ്രത്യേക ദിവസത്തില്‍, അദ്ദേഹത്തെ പോലെ ജീവിതത്തില്‍ മനുഷ്യനന്മയുടെ പക്ഷം ചേര്‍ന്ന് എഴുതാന്‍ എല്ലാ എഴുത്തുകാരന്മാര്‍ക്കും സാധിക്കട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു.

കൊല്ലം പെരിനാട് സ്വദേശിയായ തിരുനല്ലൂര്‍ കരുണാകരന്‍  മലയാള ഭാഷയില്‍ തന്റെ കവിതയും സാഹിത്യപാഠവും രചിച്ചിടുള്ളയാളാണ്. കവിയും സാഹിത്യകാരനും  അദ്ധ്യാപകനും എന്ന നിലയില്‍ ഏവര്‍ക്കും അറിയാവുന്ന ഇദ്ദേഹം ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വിശ്വാസം പുലർത്തിയിരുന്നു എന്ന് നമുക്ക് അറിയാം. കേള്‍ക്കാന്‍ രസമുള്ള നല്ല നാടൻപാട്ടുകളും കുട്ടിക്കവിതകളും കൊണ്ട്  കേരളീയര്‍ക്ക് ഏറെ ഇഷ്ടമുള്ള വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ചരമദിനംകൂടിയാണല്ലോ  ജുലൈ.5. കമ്മ്യൂണിസ്റ്റ് ആശയവും മതനിരപേക്ഷതയും കൂട്ടിചേര്‍ത്ത് കവിതകള്‍ എഴുതുന്ന പുതുതലമുറകള്‍ അവ പ്രചരിപ്പിക്കാനും മുന്നോട്ട് വരണമെന്ന് ഈ വിശേഷദിനത്തില്‍ ഞാന്‍ ഓര്‍മപ്പെടുത്തുന്നു.