പെരുവണ്ണാമൂഴി ഡാമില്‍ സ്ഥാപിക്കുന്ന അറ് മെഗാവാട്ട് മിനി ഹൈഡ്രോ വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തി സംബന്ധിച്ച് വൈദ്യുത മന്ത്രി എം.എം മണി, തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

Please follow and like us: