ഇന്ന് ദേശീയ അധ്യാപക ദിനമാണല്ലോ. ഇന്ത്യയുടെ രാഷ്ട്രപതിയും അധ്യാപകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക സമൂഹത്തിന് കിട്ടുന്ന ആദരവും കൂടിയാണിത്. അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നവരെ നാം അഭിമാനത്തോടെ സ്മരിക്കുന്നു. അറിവിന്റെ അക്ഷരവെളിച്ചം പകരുന്ന ഗുരുനാഥനെ നാം ഈ ദിനത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം സ്മരിക്കേണ്ടതുണ്ട്.ഓരോരുത്തരും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമകളായി മാറുന്നുവെങ്കില്‍ അതിനു പിന്നില്‍ കരുത്തുള്ള ഒരു അധ്യാപകനുണ്ടാകും. നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ എല്ലാ നന്മ നിറഞ്ഞ പ്രവൃത്തികളിലും പ്രചോദിപ്പിക്കുന്ന അധ്യാപകരെയാണ് ഇന്നാവശ്യം. അറിവില്‍ നിന്ന് പുതിയ അറിവിലേക്ക് കൈപിടിച്ചു ഉയര്‍ത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് സാധിക്കട്ടെയെന്ന് ഈ സവിശേഷ ദിനത്തില്‍ ഞാന്‍ ആശംസിക്കുന്നു.

Please follow and like us: