1966സെപ്റ്റംബര്‍ 08-മുതലാണ് യുനസ്കൊയുടെ ആഹ്വാന പ്രകാരം നാം അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. ലോകത്തിലെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിന്റെ സ്മരണീയദിനം കൂടിയാണിന്ന്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. പൊതു സമൂഹത്തിലെ നാനാവിധ കാര്യങ്ങളെ പറ്റി സാധാരണ ജനങ്ങള്‍ക്ക് വ്യക്തമായും ശാസ്ത്രീയമായും ഒരു അവബോധം സൃഷ്ടിക്കാന്‍ സാക്ഷരതാദൗത്യം കൊണ്ട് കഴിയേണ്ടതുണ്ട്. ലഭിക്കുന്ന അറിവുകള്‍ ജനകീയമായി പങ്കുവയ്കക്കപ്പെടേണ്ടതുണ്ട്. ഇവിടെ, സാക്ഷരതയില്‍ കേരളം ഏറെ മുന്നിലാണ്. കേരളസര്‍ക്കാര്‍ ഈ മേഖലയില്‍ സമൂലമായ പരിഷ്കരണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെയടക്കം പ്രബുദ്ധരാക്കുന്നതില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ സേവനം മാതൃകാപരമാണ്.സാക്ഷരതയും നൈപുണ്യ വികസനവും ലക്ഷ്യമാക്കി അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്താനും, കേരളത്തെ എല്ലാരീതിയിലും വികസന സാക്ഷരരാക്കാനും, നമുക്കൊരുമിച്ച് പരിശ്രമിക്കാമെന്ന് ഈ വിശേഷദിനത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും സാക്ഷരതാദിനാശംസകള്‍.

Please follow and like us: