മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും സമാഹരിക്കുന്ന തുക വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ വൈദ്യുതി മന്ത്രി എം.എം മണി ഏറ്റുവാങ്ങും. 17ന് ഉച്ചരിതിരിഞ്ഞ് രണ്ടിന് തൊടുപുഴ ബ്ലോക്കിലും 3.30ന് ഇളംദേശം ബ്ലോക്കിലും 18ന് രാവിലെ 10ന് ദേവികുളം ബ്ലോക്കിലും ഉച്ചക്ക് 12ന് നെടുങ്കണ്ടം ബ്ലോക്കിലും ഉച്ചക്ക് രണ്ടിന് കട്ടപ്പന ബ്ലോക്കിലും വൈകിട്ട് 4ന് അഴുത ബ്ലോക്കിലും 22ന് ഉച്ചക്ക് 12ന് ഇടുക്കി ബ്ലോക്കിലും ഉച്ചതിരിഞ്ഞ് മൂന്നിന് അടിമാലി ബ്ലോക്കിലും നടക്കുന്ന ചടങ്ങുകളില്‍ വച്ച് തുക ഏറ്റുവാങ്ങും.

സംസ്ഥാനം ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള ദുരന്തത്തില്‍ സാമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവര്‍ കൈകോര്‍ത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനം പോലെ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനും പുനര്‍ നിര്‍മ്മാണത്തിലും ഒരുമിച്ചു നില്‍ക്കാനും കഴിയണം. ഓരോരുത്തര്‍ക്കും കഴിയുന്നവിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും ജി്ല്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു. സംഭാവനകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിനാന്‍സ്) ട്രഷറര്‍, സി.എം.ഡി.ആര്‍.എഫ് എന്ന പേരില്‍ ചെക്ക്,  ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ മുഖേനയാണ് സ്വീകരിക്കുക. ഓണ്‍ലൈനായും മുഖ്യമന്ത്രിയുടൈ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് നമ്പര്‍ 67319948232 എസ്.ബി.ഐ സിറ്റിബ്രാഞ്ച്, തിരുവനന്തപുരം

Please follow and like us: