സെപ്ററംബര്‍ 29-ലോക ഹൃദയ ദിനമായി ആചരിക്കുകയാണല്ലോ. ലോകത്ത് ഹൃദ്രോഗം കൊണ്ട് മരണമടയുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. കേരള സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നൂതനമായ പല പദ്ധതികളും തുടങ്ങിക്കഴിഞ്ഞിടുണ്ട്. എന്നാലും ഹാര്‍ട്ട് അറ്റാക്കും പക്ഷാഘാതവും കണ്ടമാനം വര്‍ധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും അത്യന്താപേക്ഷിതമാണ്. പുകവലിയും മദ്യപാനവും ഭക്ഷണത്തില്‍ എണ്ണയുടെ അമിതമായ ഉപയോഗവും നാം ഒഴിവാക്കണ്ടേതുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ട ഡോക്ടര്‍ന്മാര്‍ക്കും കഴിയേണ്ടതുണ്ട്. ഈ ദിവസം മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ഹൃദ്രോഗം വരാതെ സൂക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുന്ന വിധം ജീവിതരീതി ചിട്ടപ്പെടുത്താനും മാനസീക സമ്മര്‍ദ്ദം ഇല്ലാതെയും വ്യായാമം ചെയ്തും സന്തോഷത്തോടെ ജീവിക്കാനും ഓരോരാള്‍ക്കും കഴിയട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.

Please follow and like us: