പെണ്‍കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനുമെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവര്‍ഷവും ഒക്ടോബര്‍ പതിനൊന്നിന് ലോക ബാലികദിനമായി (International Day of the Girl Child) UNO ആചരിക്കുകയാണല്ലോപെണ്‍കുട്ടികളുടെ അസാധാരണ കഴിവുകളും നേട്ടങ്ങളും ആഘോഷിക്കുന്നതിനുള്ള അവസരമായാണ് ബാലികാദിനം കൊണ്ടാടുന്നതെങ്കിലും ലോകത്തെങ്ങുമുള്ള പെണ്‍കുട്ടികള്‍ ഇന്നും അനുഭവിക്കുന്ന കൊടിയ അസമത്വത്തിനും ലിംഗവിവേചനത്തിനും കണക്കില്ലപെണ്‍കുട്ടികളിലെ നിരക്ഷരതയും അവര്‍ക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങളും ബാലവേലയും ബാലവിവാഹവും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്പെണ്‍കുട്ടികളുടെ ശാക്തീകരണം ഊര്‍ജിതപ്പെടുത്തുകപെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെയും ഭീഷണികളെയും ഉയര്‍ത്തിക്കാട്ടുകഅവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നിവയുടെ ആക്കം വര്‍ധിപ്പിക്കുന്ന ദിവസംക്കൂടിയാണിന്ന്പെണ്‍കുട്ടികളുടെ മനുഷ്യാവകാശങ്ങളും ഭരണാഘാടനാവകാശങ്ങളും ഉറപ്പുവരുത്തുന്നതില്‍ മാതൃകയാണ് സാംസ്കാരിക കേരളംപെണ്‍കുട്ടികളുടെ ഓരോ പ്രശ്നത്തിനും പരിഹാരമാകുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനം അവസാനിപ്പിച്ച്അവര്‍ക്ക് തുല്യ അവസരം ഉറപ്പുവരുത്തുകയും ചെയ്യുന്നുവിവിധ മേഖലകളില്‍ അവരുടെ പഠനവും മികവും നമ്മെ അഭിമാനിതരാക്കുന്നുഇവരാണ് മനുഷ്യസമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്ന ഘടകംപെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാവിധ സമത്വവും സംരക്ഷണവും നിയമപരിരക്ഷയും വിദ്യാഭ്യാസവും നല്‍കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരുന്ന ഈ സന്ദര്‍ഭത്തില്‍എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ഞാന്‍ ഈ സവിശേഷദിനത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

Please follow and like us: