പൊരുതി വളര്‍ന്ന നാടിന് അറുപത്തിരണ്ടാം പിറന്നാള്‍. അനീതികളെയെല്ലാം ചെറുത്തു തോല്‍പ്പിച്ച നാടിന് പതിറ്റാണ്ടുകളുടെ നീണ്ട സാമൂഹ്യവികസന പ്രക്രിയയുടെ ചരിത്രമുണ്ടെന്ന് നമുക്കറിയാം.ഭ്രാന്താലായത്തിനു സമാനമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കാന്‍ വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും പ്രയത്നിച്ചവരെ ഓര്‍ക്കേണ്ട ദിവസം കൂടിയാകുന്നു ഇന്ന്. കേരള നവോത്ഥാന നായകരില്‍ പ്രമുഖരായ ശ്രീ നാരായണ ഗുരു, അയ്യാ വൈകുണ്ഠ