തിന്മയ്കുമേല്‍ നന്മ വിജയിച്ച ദിവസംഇന്ന് കേരളത്തില്‍ എല്ലാത്തരം തിന്മകള്‍ക്കു മേലേയും നന്മകള്‍ വിജയം വരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദീപാവലിയാഘോഷം എത്തിയിരിക്കുന്നത്സത്യത്തിന്റെയും തിരിച്ചറിവിന്റെയും ദിനംകൂടിയാണ് ഇന്ന്ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പ്രാധാന്യമുള്ള ദീപാവലി ആഘോഷം ഇന്ന് കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നുകേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആഗസ്ത് മാസം അതിജീവനത്തിന്റെ കാലമായിരുന്നുവല്ലോപ്രളയദുരന്തത്തിന്റെ ഓര്‍മകള്‍ ഇന്നും മാഞ്ഞുപോയിട്ടില്ല.എങ്കിലുംദീപാവലി ആഘോഷിക്കുന്നവരുമുണ്ട്ആഘോഷങ്ങളും ആചാരങ്ങളും പലതാണെങ്കിലും എല്ലാത്തിനും മതനിരപേക്ഷ സ്വഭാവം ഉണ്ടാവേണ്ടതുണ്ട്.കള്ളപ്രചരണങ്ങളും കുതന്ത്രങ്ങളും അനാചാരങ്ങളും തകര്‍ന്നുവീഴുന്ന ഈ സമയത്ത്,എല്ലാത്തരം തിന്മകളെയും അകറ്റിനിര്‍ത്താനും മാനവികതാമൂല്യം സംരക്ഷിക്കാനും ആഘോഷത്തിലേര്‍പ്പെടുന്നവര്‍ക്കെല്ലാം കഴിയെട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു.എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍.

Please follow and like us: