ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു നടക്കുന്ന ബഹളത്തിനിടയിലാണ് ഇത്തവണ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം കടന്നുവന്നത്ഇന്ത്യയില്‍ സതി” നിരോധിച്ചതിനു ശേഷം കേരള സമൂഹത്തിലുണ്ടായ ചരിത്രപരമായ പരിഷ്കരണമായിരുന്നു ഇത്തിരുവിതാംകൂര്‍ രാജഭരണത്തിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണ്ണര്‍ ഉള്‍പ്പെടെ എല്ലാ ഹിന്ദുക്കളും ക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള അവകാശ പ്രഖ്യാപനം ജാതി വിവേചനത്തിനും സമത്വത്തിനു വേണ്ടി നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ ഫലമാണെന്നും ചരിത്രം വിലയിരുത്തുന്നുഅന്ന് നിലനിന്നിരുന്ന സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളാണ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനെകൊണ്ട് ഇത്തരമൊരു വിളംബരം നടത്താന്‍ നിര്‍ബന്ധിപ്പിച്ചത് എന്നും നാം ഓര്‍ക്കണംഎന്നാല്‍ ഈ വിളംബരം കൊണ്ടു മാത്രം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളും ആരാധനയ്ക്ക് ഇന്നും തുറന്നു കൊടുത്തില്ലെന്നും നമുക്കറിയാം.നവോത്ഥാനത്തിന്റെ തുടര്‍ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഇരുട്ടിന്റെ ശക്തികള്‍ നുണപ്രചാരണങ്ങളുമായി കടന്നു വരുന്ന ഈ സന്ദര്‍ഭത്തില്‍ലിംഗനീതിയും സ്ത്രീപുരുഷ തുല്യതയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്അതിന് എല്ലാവരും സഹകരിക്കണം. 1936- ല്‍ തിരുവിതാകൂറില്‍ തുടങ്ങിവെച്ച ക്ഷേത്രപ്രവേശനം” 2018-ലേക്കെത്തുമ്പോള്‍സാമൂഹ്യ ജീര്‍ണതയ്ക്കെതിരെയും സ്ത്രീപുരുഷ വിവേചനത്തിനെതിരെയും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നുആയതിനാല്‍ത്തന്നെഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളെ മുറുകെപിടിച്ചും ക്ഷേത്രപ്രവേശനത്തിന്റെ മാനവ സന്ദേശം ഉള്‍ക്കൊണ്ടും ജാഗ്രതപാലിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Please follow and like us: