ഇന്ന് കുട്ടികളുടെ ദിനമാണ്. “പൂന്തോട്ടത്തിലെ പൂക്കള്‍ പോലെയാണ് കുട്ടികള്‍അവരെ സ്നേഹത്തോടെ ശ്രദ്ധയോടെ പരിപാലിക്കണം.അവര്‍ രാഷ്ട്രത്തിന്റെ ഭാവിയും നാളെയുടെ പൗരരുമാണ്”കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഈ വാക്കുകള്‍ സ്മരണീയമാണ്നെഹ്രുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആചരിച്ചുപോരുന്നത്ലോകമെങ്ങും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍കുട്ടികള്‍ക്കുനേരെ നടക്കുന്ന കടുത്ത അതിക്രമങ്ങളില്‍ – ചൂഷണംപെണ്‍കുട്ടികളെ കൊലപ്പെടുത്തല്‍അന്യദേശങ്ങളിലേക്കു കടത്തിക്കൊണ്ടു പോകല്‍ശാരീരികവും അപമാനകരവുമായ ശിക്ഷാക്രമങ്ങള്‍,പെണ്‍കുട്ടികളുടെ ശൈശവ വിവാഹം മുതലായവ മാനവരാശിക്ക് ഭീഷണിയാണ്.അതീവ പ്രയാസത്തിലും കഷ്ടപ്പാടിലും ജീവിക്കുന്ന നമ്മുടെ ചുറ്റുമുള്ള കുരുന്നുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാലപീഢനങ്ങളെ പ്രതിരോധിക്കാന്‍ എല്ലാവരും പരിശ്രമിക്കണം.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസത്തേക്ക് മാത്രം പോരഎല്ലായ്പ്പോഴും ജാഗ്രത ഉണ്ടാവേണ്ടതുണ്ട് എന്നുകൂടി ഓര്‍മിപ്പിച്ചുകൊണ്ട്പ്രിയപ്പെട്ട എന്റെ എല്ലാ കുട്ടികള്‍ക്കും ആഹ്ലാദകരമായ ശിശുദിനാശംസകള്‍ നേരുന്നു.

Please follow and like us: