തിന്മയ്കു മേല്‍ നന്മ വിജയിച്ച ദിവസമായിട്ടാണ് നാം ഇതിനെ കാണുന്നത്എല്ലാവിധത്തിലുമുള്ള രാഷ്ട്രീയസാമൂഹിക അനാചാര പ്രവണതകളേയും കള്ളപ്രചാരണങ്ങളേയും അതിജീവിച്ച് പ്രകാശപൂരിതമായൊരു അന്തരീക്ഷത്തിലാണ് കേരളം മുന്നോട്ട് പോകുന്നത്ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യത്ത് ദീപാവലിയാഘോഷം നല്ല രീതിയില്‍ നടക്കുന്നുണ്ട്ഈ സന്ദര്‍ഭത്തില്‍എല്ലാത്തരം തിന്മകളെയും അകറ്റിനിര്‍ത്താനും പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടു പോകാനും ,ദീപാവലിയാഘോഷങ്ങള്‍ക്ക് മതനിരപേക്ഷതാമൂല്യം ഉയര്‍ത്തിപിടിക്കാനും കേരളീയര്‍ക്ക് കഴിയെട്ടേയെന്നും ഞാന്‍ ഈ അവസരത്തില്‍ ആശംസിക്കുന്നുഎല്ലാവര്‍ക്കും എന്റെ സ്നേഹനിര്‍ഭരമായ ദീപാവലി ആശംസകള്‍.