ഇന്ന് കേരളത്തിന്റെ പിറന്നാളാണ്ഐക്യകേരളത്തിന് അറുപത്തിമൂന്ന് വയസ്സായിജാതിമത പരിഗണനകള്‍ക്കതീതമായി മലയാളഭാഷയും സംസ്കാരവും കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്.എം.എസ് ഗവണ്‍മെന്റിന്റെ തുടര്‍ച്ചയെന്നപോലെ പിണറായിവിജയന്‍ സര്‍ക്കാര്‍ തുടരുന്ന നടപടികള്‍ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം കൈവരിക്കുുകയാണ്അവശജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി മുന്നോട്ടുത്തന്നെ സഞ്ചരിക്കുന്നുജനവിരുദ്ധമുന്നണികള്‍ക്കും സംഘപരിവാര്‍ ശക്തികള്‍ക്കും കേരളത്തില്‍ സ്ഥാനമില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന ഇടതുപക്ഷമുന്നേറ്റം കേരളം കണ്ടുകഴിഞ്ഞുതുടര്‍ച്ചയായുള്ള രണ്ടു വെള്ളപ്പൊക്കക്കെടുതികളെ കേരളം അതിജീവിച്ചിട്ടും കേരളത്തിന്റെ താത്പര്യങ്ങളോട് കേന്ദ്രം അനുകൂലമായൊരു സമീപനവും കൈക്കൊണ്ടില്ലഎന്നിട്ടും കേരളത്തിന്റെ സാമൂഹീകജീവിതം ഉയര്‍ന്ന നിലവാരം കൈവരിക്കുന്നുഈ കേരളപ്പിറവി ദിനത്തില്‍ നമ്മള്‍ എല്ലാവരും നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് പ്രചോദനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും പ്രത്യേകമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുഎല്ലാവര്‍ക്കും എന്റെ കേരളപ്പിറവി ആശംസകള്‍.