കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനമാണിന്ന്.

രാജ്യത്ത് കുട്ടികള്‍ക്കു നേരെ നടക്കുന്ന പലതരത്തിലുള്ള കടുത്ത അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒട്ടും കുറവില്ലാത്ത കാലമാണിത്ലോകമെങ്ങും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍കേരള സംസ്ഥാനം ഒരു ശിശു സൗഹൃദ കേന്ദ്രമാക്കി മാറ്റുക എന്നൊരു പരിശ്രമം നടത്തേണ്ടതുണ്ട്ഇവിടെ തലസ്ഥാനത്ത് വര്‍ണ്ണാഭമായ ശിശുദിനറാലിയും സംഘടിപ്പിച്ചിടുണ്ട്പുസ്തകസ്നേഹികളായും എല്ലാ മേഖലകളിലും മിടുക്കു കാണിച്ചും നമ്മുടെ കുട്ടികളുടെ കഴിവുകള്‍ക്ക് ചിറക് മുളക്കട്ടെ……

പ്രിയപ്പെട്ട എല്ലാ കുട്ടികള്‍ക്കും

ആഹ്ലാദകരമായ ശിശുദിനാശംസകള്‍ നേരുന്നു