മനുഷ്യാവകാശങ്ങള്‍ക്ക് ജാതിമതവര്‍ണ്ണലിംഗഭേദമില്ല എന്ന് പ്രഖ്യാപിച്ച ദിനമാണിന്ന്. 1948 ഡിസംബര്‍ 10നാണ് ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ സംരക്ഷണ രേഖ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്അതിന്റെയൊരു ഓര്‍മ്മപുതുക്കല്‍ ആകുന്ന ഈ ദിനത്തില്‍ 2019-ലെ ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനം ഇതാണ് – “മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഒറ്റയ്ക്കും സംഘടിതമായും മുന്നോട്ടുവരാന്‍ യുവതയോട് ആവശ്യപ്പെടുന്നു.” അവകാശത്തേക്കാള്‍ അവകാശധ്വംസനം നടക്കുന്ന ഇന്നത്തെ ലോകത്ത് അന്തസ്സ്തുല്യതഅടിമത്തത്തിനെതിരായ സമീപനംപീഡനങ്ങളില്‍ നിന്നുള്ള സുരക്ഷ എന്നിവയെല്ലാം ഇന്ത്യാരാജ്യത്തും ചോദ്യം ചെയ്യപ്പെടുകയാണ്രാജ്യത്ത് ഇന്ന് അവകാശ നിഷേധങ്ങളുടെ ഏറ്റവും വലിയ ഇര സ്ത്രീകളും കുട്ടികളുമാണ്അത്യന്തം ഹീനമായ സ്ത്രീപീഡനങ്ങളും അതുസംബന്ധമായ വാര്‍ത്തകളും പെരുകിവരുന്ന കേന്ദ്രമായി രാജ്യത്തിന്റെ തലസ്ഥാനംത്തന്നെ മാറിക്കഴിഞ്ഞുുഇങ്ങിനെയൊരു സന്ദര്‍ഭത്തില്‍ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെസമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണം പരമപ്രധാനമായി കണ്ട് സാമൂഹ്യനീതി ഉറപ്പുവരുത്താനും രാജ്യത്തെ അരക്ഷിതാവസ്ഥ മാറ്റിയെടുക്കാനും പ്രവര്‍ത്തിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.