ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍റ് ടാക്സേഷന്‍റെ ആഭിമുഖ്യത്തില്‍ ‘ഇടുക്കിയുടെ സുസ്ഥിര വികസന മുന്നേറ്റം: ആശയങ്ങളില്‍ നിന്നും കര്‍മ്മപഥത്തിലേയ്ക്ക്’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 13ന് രാവിലെ ഒന്‍പതിന് കട്ടപ്പന മുനിസിപ്പല്‍ ഹാളില്‍ വൈദ്യുതി മന്ത്രി എം.എം.മണി ശില്പശാല ഉദ്ഘാടനം ചെയ്യും. കാര്‍ഷിക-തോട്ടമേഖലയുടേയും അനുബന്ധവിഭാഗങ്ങളുടേയും സമഗ്രവികസനം, ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ പുന:നിര്‍മ്മാണം, ഭൂമി, ആവാസവ്യവസ്ഥ, പരിസ്ഥിതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്യും. എം.പി.മാര്‍, എം.എല്‍.എമാര്‍ ജനപ്രതിനിധികള്‍ സര്‍ക്കാരിതര സംഘടനകള്‍, ഇടുക്കി ജില്ലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.