രാജ്യത്തിന്റെ പരമോന്നത നിയമമാണ് ഇന്ത്യന്‍ ഭരണഘടനരാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നില്‍ക്കുമ്പോള്‍ നാം കാണുന്നത് ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും പൗരാവകാശവും ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത വിധം ഭീഷണി നേരിടുന്നതാണ്മൗലികാവകാശങ്ങള്‍ക്ക് എതിരായ ഏതു നിയമവും അസാധുവാണെന്നും ഭരണഘടന പ്രഖ്യാപിക്കുന്നുണ്ട്നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും മതനിരപേക്ഷതയുടെ കാവലാളുമായി നമ്മുടെ രാജ്യം പൊരുതി നില്‍ക്കേണ്ട സമയമാണിത്ഈ സവിശേഷ സന്ദര്‍ഭത്തില്‍ മുഴുവന്‍ ജനങ്ങളും ഭരണഘടന സംരക്ഷിക്കാനാ‍യുള്ള എല്ലാത്തരം പ്രവൃത്തികളിലും പങ്കാളികളാകേണ്ടതുണ്ട്എല്ലാവര്‍ക്കും എന്റെ റിപ്പബ്ലിക്  ദിനാശംസകള്‍.