രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയുടെ 72-ാംരക്തസാക്ഷിത്വദിനമാണിന്ന്.അഹിംസസത്യാഗ്രഹംനിസ്സഹകരണംമതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ച തികഞ്ഞ ഹിന്ദുമതവിശ്വാസിയായ ഗാന്ധിയെ വര്‍ഗീയവാദിയായ നാഥുറാം വിനായക് ഗോഡ്സെ ഇന്നേ ദിവസം വെടിവെച്ചുകൊന്ന ചരിത്രം രാജ്യത്തിന് ഒരു പാഠമാണ്രാജ്യസ്നേഹികള്‍ക്ക് കടുത്ത ദു:ഖവുമാണ്പക്ഷേ ഇന്ന്അതേ ഹിന്ദുത്വവാദികള്‍ ഗാന്ധിയെ അവരുടെ പാളയത്തിലെത്തിക്കാന്‍ കടുത്തശ്രമം നടത്തുന്നതും നാം മനസിലാക്കുന്നുപൗരത്വ ഭേദഗതി നിയമം ചരിത്രത്തെ തലകുത്തി നിര്‍ത്തുന്ന സമകാലീക ഇന്ത്യയില്‍ മതനിരപേക്ഷ കേരളം രാജ്യത്തിന് മാതൃകയാകുന്നുകൃത്യമായ ദിശാബോധത്തോടെ സുസ്ഥിരവികസനം ലക്ഷ്യം വെച്ചു കൊണ്ട് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മതനിരപേക്ഷതയും മാനവമൂല്യങ്ങളും ചേര്‍ത്തുപിടിക്കാന്‍ ഓരോ ഇന്ത്യാക്കാരനും ബാധ്യതയുണ്ടെന്നും മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ആദരപൂര്‍വം ‍ഞാന്‍ ഓര്‍മിപ്പിക്കട്ടെ…..