a) വകുപ്പിലെ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള യൂണിഫൈഡ് സോഫ്റ്റ് വെയര്‍ “സുരക്ഷ” വിജയകരമായി നടപ്പിലാക്കി. കൂടാതെ പ്രസ്തുത സോഫ്റ്റ് വെയറിന് “കോച്ച് ഓർഡർ ഓഫ് മെറിറ്റ്’ അവാർഡ് നേടി. ഇതിന്റെ പ്രവർത്തനം പരിപൂർണ്ണമായി നടപ്പിൽ വരുത്തുന്നത് വഴി സർക്കാരിന്റെ നയമായ ” ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ വിജയകമായി നടപ്പിലാക്കാൻ സാധിച്ചു. നിലവിൽ വകുപ്പിലെ എല്ലാ സേവനങ്ങൾക്കുമുള്ള ഫീസ് ഓൺലൈനായി ഒടുക്കുവാനുള്ള സംവിധാനം ഉണ്ട്.

b) ഗാർഹിക മേഖലയിലുണ്ടാകുന്ന വൈദ്യുത അപകടങ്ങളുടെ മുഖ്യ കാരണം കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ വൈദ്യുത വയറിംഗുകൾ ആണ്. തൻമൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇ.എൽ.സി.ബി ഉൾപ്പെടുത്തിക്കൊണ്ട് ദാരിദ്ര്യ രേഖയിൽ താഴെയുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ഉപഭോക്താക്കളുടെ വീടുകളിലെ വൈദ്യുത വയറിംഗുകൾ നവീകരിച്ച് നൽകാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ അഗളി, പുതുർ, ഷോളയൂർ എന്നീ പഞ്ചായത്തുകളിലെ 400 വീടുകളിലെ വയറിംഗ് സംവിധാനം നവീകരിച്ചു.

c) 11 ജില്ലകളിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) നിലവാരത്തിലുള്ള മീറ്റർ ടെസ്റ്റിംഗ് ലാബുകൾ പ്രവർത്തനം ആരംഭിച്ചു. — സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷൻ 2006 അനുസരിച്ച് എല്ലാ ഉപഭോക്താക്കളുടെയും എനർജി മീറ്ററുകൾ അഞ്ച് വർഷത്തിലൊരിക്കൽ എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളിൽ പരിശോധിക്കണമെന്നുണ്ട്. 11 ജില്ലകളിൽ ലാബ് സജ്ജീകരിച്ചത് വഴി എല്ലാ ഉപഭോക്താക്കൾക്കും ഇത് പ്രയോജനപ്പെടുത്താനാകും. നിലവിൽ കാസറഗോഡ്, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, കോട്ടയം എന്നീ ജില്ലകളിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

d) വകുപ്പിന്റെ ഉത്തമ സേവനത്തിനായുള്ള സേവോത്തം സർട്ടിഫിക്കറ്റ്
IS:15700:2005 നിലനിർത്തുന്നതിന് സാധിച്ചു.

e) രണ്ട് ജില്ലകളിൽ 10 എനർജി മീറ്ററുകൾ ഒരുമിച്ച് ടെസ്റ്റ് ചെയ്യുന്നതിനായുള്ള
ഉപകരണം (എനർജി മീറ്റർ ടെസ്റ്റ് ബെഞ്ച്) സ്ഥാപിച്ച്  പ്രവർത്തിപ്പിച്ചു വരുന്നു.

f) എൽ.ഇ.ഡി ലൈറ്റിംഗ് ഉപകരണങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം
കേരളത്തിൽ ആദ്യമായി മീറ്റർ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്റേർഡ്സ് ലാബോറട്ടറിയിൽ സജ്ജമാക്കി.