Loading

Author: minister power

111 posts

ആഗസ്റ്റ്-28- അയ്യങ്കാളി ജയന്തി

ആഗസ്റ്റ്-28- അയ്യങ്കാളി ജയന്തി

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻങ്കാളി പോരാടിയത് . വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനാശയം. ഹിന്ദു മതത്തിലെ ക്രൂരമായ അനാചാരങ്ങളെ അതിശക്തമായി എതിർത്തും.അക്കാലത്ത് സമൂഹത്തിൽ നിന്നും എല്ലാതരത്തിലും

ആഗസറ്റ്-27- ശ്രീനാരായണ ഗുരു ജയന്തി

ആഗസറ്റ്-27- ശ്രീനാരായണ ഗുരു ജയന്തി

ജാതിരഹിത-മതനിരപേക്ഷ കേരളം പടുത്തുയര്‍ത്താന്‍ അക്ഷീണം പ്രയത്നിച്ച സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു ശ്രീ നാരായണഗുരു. നൂറ്റാണ്ടിന് മുമ്പ്, അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് സവർണ മേൽക്കോയ്മക്കെതിരെ മനുഷ്യന്റെ ജാതി മനുഷ്യത്വം ആണെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകന്‍. പിന്നീട് കേരളത്തില്‍ സഞ്ചാര സ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും നേടി കൊടുക്കാന്‍ പ്രയത്നിച്ച കര്‍മ്മധീരന്‍.

ആഗസ്റ്റ്-25-ചട്ടമ്പിസ്വാമി ജന്മദിനം

ആഗസ്റ്റ്-25-ചട്ടമ്പിസ്വാമി ജന്മദിനം

ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച ആചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് പൊതുരംഗത്തു അദ്ദേഹം ശ്രദ്ധേയനായത്. സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയും സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടിയും പൊതുവേദികള്‍ നന്നായി ഉപയോഗപ്പെടുത്തി. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് അറിവ് പകരാനും സാമൂഹികവും സാമ്പത്തികവുമായ പൊരുത്തക്കേടുകളെ തുറന്നുകാണിക്കാനും അവരുടെ അഭിപ്രായം

ആഗസ്റ്റ്-22 & 25- ബക്രീദ്-ഓണം മാനവോത്സവം

ആഗസ്റ്റ്-22 & 25- ബക്രീദ്-ഓണം മാനവോത്സവം

സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ഈ അവസ്ഥയിലാണ് ഇത്തവണത്തെ ബക്രീദും ഓണവും എത്തിയതും. പ്രളയക്കെടുതിയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. ഒപ്പം വിവിധ മേഖലകളില്‍നിന്നും പ്രത്യേകിച്ച് കെ.എസ്.ഇ. ബി ഉള്‍പ്പെടെ രക്ഷാകവചം തീര്‍ത്ത എല്ലാവരോടും സഹായ സഹകരണങ്ങള്‍ നല്‍കി സാന്ത്വനിപ്പിച്ച എല്ലാവര്‍ക്കും വാക്കുകള്‍ക്കുമപ്പുറമുള്ള നന്ദിയും രേഖപ്പെടുത്തുന്നു. ശാന്തിയും

ആഗസറ്റ് 15 സ്വാതന്ത്ര്യദിനം – INDEPENDENCE DAY OF INDIA

ആഗസറ്റ് 15 സ്വാതന്ത്ര്യദിനം – INDEPENDENCE DAY OF INDIA

ഇന്ന് നമ്മുടെ രാജ്യത്തിന്റെ പിറന്നാള്‍ ദിനമാണ്. നമ്മുടെ രാജ്യം ഒരു സ്വതന്ത്രരാജ്യമായതിന്റെ ഓർമ്മയ്ക്കായി നമ്മള്‍ ഇന്ത്യാക്കാര്‍ എല്ലാ വർഷവും ആഗസറ്റ് 15ന് 72-ാം മത് സ്വാതന്ത്ര്യ ദിനം അഭിമാനപൂര്‍വം കൊണ്ടാടുകയാണ്. ഇന്ത്യ വിദേശഭരണത്തില്‍ നിന്നും മോചിതമായതിനു ശേഷം ഇന്ത്യ എന്റെ രാജ്യമാണെന്നും പൂര്‍ണ സ്വാതന്ത്ര്യം എന്റെ അവകാശമാണെന്നും ഇന്ത്യാക്കാര്‍

ആഗസ്റ്റ് 06 & 08-ഹിരോഷിമ-നാഗസാക്കി ദിനം

ആഗസ്റ്റ് 06 & 08-ഹിരോഷിമ-നാഗസാക്കി ദിനം

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.   ഹിരോഷിമാ-നാഗസാക്കി ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്.  ഇന്നേക്ക്   73 വര്‍ഷം പിന്നിടുമ്പോഴും,  ആറ്റംബോംബ് വര്‍ഷിച്ചതിന്റെ തീവ്രതയും ദൈന്യതയും  കുറയുന്നില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് 1945

ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: മന്ത്രി എം.എം മണി

ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: മന്ത്രി എം.എം മണി

ഇടുക്കി ഡാമില്‍ വെള്ളം 2400 അടിയില്‍ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. കളക്ട്രേറ്റില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ്

കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം

കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോഡ് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ( 2x1.50 മെഗാവാട്ട്) ബഹു. കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം .എം .മണി രാഷ്ട്രത്തിനു സമർപ്പിച്ചു. സ്വിച്ചോൺ കർമ്മം ബഹു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു .പുരുഷൻ കടലുണ്ടി എം

പവര്‍കട്ടില്ലാത്തത് സര്‍ക്കാറിന്റെ നേട്ടം കൂടുതല്‍ ചെറുകിട ജല വൈദ്യൂതി പദ്ധതികള്‍ ആരംഭിക്കും : മന്ത്രി എം.എം. മണി

പവര്‍കട്ടില്ലാത്തത് സര്‍ക്കാറിന്റെ നേട്ടം കൂടുതല്‍ ചെറുകിട ജല വൈദ്യൂതി പദ്ധതികള്‍ ആരംഭിക്കും : മന്ത്രി എം.എം. മണി

സംസ്ഥാനത്ത് ഊര്‍ജ സ്വയം പര്യാപ്തതക്കായി കുടുതല്‍ ചെറുകിട ജലവൈദ്യൂതി പദ്ധതികള്‍ പരമാവധി തുടങ്ങുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വൈദ്യൂതി  വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കക്കയം ചെറുകിട ജല വൈദ്യൂതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യൂതി പദ്ധതികളെയാണ് സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നത്. തടസ്സമുളളത് നീക്കികൊണ്ടിരിക്കുകയാണ്. പുതിയ

മിനി ഹൈഡ്രോ വൈദ്യുത പദ്ധതി: അവലോകന യോഗം ചേര്‍ന്നു

മിനി ഹൈഡ്രോ വൈദ്യുത പദ്ധതി: അവലോകന യോഗം ചേര്‍ന്നു

പെരുവണ്ണാമൂഴി ഡാമില്‍ സ്ഥാപിക്കുന്ന അറ് മെഗാവാട്ട് മിനി ഹൈഡ്രോ വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തി സംബന്ധിച്ച് വൈദ്യുത മന്ത്രി എം.എം മണി, തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നലവിലെ സാഹചര്യം കണക്കിലെടുത്ത്