Loading

Blog

Blog

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മന്ത്രി എം.എം മണി ഏറ്റുവാങ്ങും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മന്ത്രി എം.എം മണി ഏറ്റുവാങ്ങും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്നും സമാഹരിക്കുന്ന തുക വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ വൈദ്യുതി മന്ത്രി എം.എം മണി ഏറ്റുവാങ്ങും. 17ന് ഉച്ചരിതിരിഞ്ഞ് രണ്ടിന് തൊടുപുഴ ബ്ലോക്കിലും 3.30ന് ഇളംദേശം ബ്ലോക്കിലും 18ന് രാവിലെ 10ന് ദേവികുളം ബ്ലോക്കിലും ഉച്ചക്ക് 12ന് നെടുങ്കണ്ടം ബ്ലോക്കിലും ഉച്ചക്ക് രണ്ടിന് കട്ടപ്പന

സെപ്റ്റംബര്‍-08- ലോക സാക്ഷരതാദിനം- (World Literacy Day)

സെപ്റ്റംബര്‍-08- ലോക സാക്ഷരതാദിനം- (World Literacy Day)

1966സെപ്റ്റംബര്‍ 08-മുതലാണ് യുനസ്കൊയുടെ ആഹ്വാന പ്രകാരം നാം അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കുന്നത്. ലോകത്തിലെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിന്റെ സ്മരണീയദിനം കൂടിയാണിന്ന്. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ സാക്ഷരന്‍

സെപ്തംബര്‍-05: ദേശീയ അധ്യാപക ദിനം

സെപ്തംബര്‍-05: ദേശീയ അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനമാണല്ലോ. ഇന്ത്യയുടെ രാഷ്ട്രപതിയും അധ്യാപകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപക സമൂഹത്തിന് കിട്ടുന്ന ആദരവും കൂടിയാണിത്. അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുന്നവരെ നാം അഭിമാനത്തോടെ സ്മരിക്കുന്നു. അറിവിന്റെ അക്ഷരവെളിച്ചം പകരുന്ന ഗുരുനാഥനെ നാം ഈ ദിനത്തില്‍ മാത്രമല്ല ജീവിതത്തിലുടനീളം

പ്രളയ ബാധിതര്‍ക്ക് സഹായ വെളിച്ചമെത്തിച്ച് കെഎസ്ഇബി

പ്രളയ ബാധിതര്‍ക്ക് സഹായ വെളിച്ചമെത്തിച്ച് കെഎസ്ഇബി

കേരളം മുഴുവന്‍ പ്രളയക്കെടുതി നേരിട്ടപ്പോള്‍ പ്രളയബാധിതര്‍ക്ക്  സഹായ വെളിച്ചമെത്തിക്കുകയാണ് ജില്ലയിലെ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയഷനും ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേര്‍സ് അസോസിയേഷനും. വൈദ്യുതി വകുപ്പുമായി ചേര്‍ന്നാണ് ദുരിതബാധിതമേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ബന്ധം തകരാറിലായതും വിച്ഛേദിക്കപ്പെട്ടതുമായ വീടുകളിലാണ് ഇവര്‍ സഹായഹസ്തവുമായി എത്തുന്നത്. ഇതിനായി കെഎസ്എബിയുടെ സ്‌ക്വാഡ് ജില്ലയിലെ പ്രളയബാധിതമായ അയ്യായിരം വീടുകള്‍

ആഗസ്റ്റ്-28- അയ്യങ്കാളി ജയന്തി

ആഗസ്റ്റ്-28- അയ്യങ്കാളി ജയന്തി

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻങ്കാളി പോരാടിയത് . വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനാശയം. ഹിന്ദു മതത്തിലെ ക്രൂരമായ അനാചാരങ്ങളെ അതിശക്തമായി എതിർത്തും.അക്കാലത്ത് സമൂഹത്തിൽ നിന്നും എല്ലാതരത്തിലും

ആഗസറ്റ്-27- ശ്രീനാരായണ ഗുരു ജയന്തി

ആഗസറ്റ്-27- ശ്രീനാരായണ ഗുരു ജയന്തി

ജാതിരഹിത-മതനിരപേക്ഷ കേരളം പടുത്തുയര്‍ത്താന്‍ അക്ഷീണം പ്രയത്നിച്ച സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു ശ്രീ നാരായണഗുരു. നൂറ്റാണ്ടിന് മുമ്പ്, അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് സവർണ മേൽക്കോയ്മക്കെതിരെ മനുഷ്യന്റെ ജാതി മനുഷ്യത്വം ആണെന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകന്‍. പിന്നീട് കേരളത്തില്‍ സഞ്ചാര സ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും നേടി കൊടുക്കാന്‍ പ്രയത്നിച്ച കര്‍മ്മധീരന്‍.

ആഗസ്റ്റ്-25-ചട്ടമ്പിസ്വാമി ജന്മദിനം

ആഗസ്റ്റ്-25-ചട്ടമ്പിസ്വാമി ജന്മദിനം

ചട്ടമ്പിസ്വാമി കേരളത്തിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച ആചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് പൊതുരംഗത്തു അദ്ദേഹം ശ്രദ്ധേയനായത്. സ്ത്രീപുരുഷ സമത്വത്തിനു വേണ്ടിയും സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടിയും പൊതുവേദികള്‍ നന്നായി ഉപയോഗപ്പെടുത്തി. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു് സാധാരണക്കാർക്കു് അറിവ് പകരാനും സാമൂഹികവും സാമ്പത്തികവുമായ പൊരുത്തക്കേടുകളെ തുറന്നുകാണിക്കാനും അവരുടെ അഭിപ്രായം

ആഗസ്റ്റ്-22 & 25- ബക്രീദ്-ഓണം മാനവോത്സവം

ആഗസ്റ്റ്-22 & 25- ബക്രീദ്-ഓണം മാനവോത്സവം

സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ഈ അവസ്ഥയിലാണ് ഇത്തവണത്തെ ബക്രീദും ഓണവും എത്തിയതും. പ്രളയക്കെടുതിയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. ഒപ്പം വിവിധ മേഖലകളില്‍നിന്നും പ്രത്യേകിച്ച് കെ.എസ്.ഇ. ബി ഉള്‍പ്പെടെ രക്ഷാകവചം തീര്‍ത്ത എല്ലാവരോടും സഹായ സഹകരണങ്ങള്‍ നല്‍കി സാന്ത്വനിപ്പിച്ച എല്ലാവര്‍ക്കും വാക്കുകള്‍ക്കുമപ്പുറമുള്ള നന്ദിയും രേഖപ്പെടുത്തുന്നു. ശാന്തിയും

ആഗസറ്റ് 15 സ്വാതന്ത്ര്യദിനം – INDEPENDENCE DAY OF INDIA

ആഗസറ്റ് 15 സ്വാതന്ത്ര്യദിനം – INDEPENDENCE DAY OF INDIA

ഇന്ന് നമ്മുടെ രാജ്യത്തിന്റെ പിറന്നാള്‍ ദിനമാണ്. നമ്മുടെ രാജ്യം ഒരു സ്വതന്ത്രരാജ്യമായതിന്റെ ഓർമ്മയ്ക്കായി നമ്മള്‍ ഇന്ത്യാക്കാര്‍ എല്ലാ വർഷവും ആഗസറ്റ് 15ന് 72-ാം മത് സ്വാതന്ത്ര്യ ദിനം അഭിമാനപൂര്‍വം കൊണ്ടാടുകയാണ്. ഇന്ത്യ വിദേശഭരണത്തില്‍ നിന്നും മോചിതമായതിനു ശേഷം ഇന്ത്യ എന്റെ രാജ്യമാണെന്നും പൂര്‍ണ സ്വാതന്ത്ര്യം എന്റെ അവകാശമാണെന്നും ഇന്ത്യാക്കാര്‍

ആഗസ്റ്റ് 06 & 08-ഹിരോഷിമ-നാഗസാക്കി ദിനം

ആഗസ്റ്റ് 06 & 08-ഹിരോഷിമ-നാഗസാക്കി ദിനം

നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.   ഹിരോഷിമാ-നാഗസാക്കി ദിനം മാനവരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസം. ലോകത്താദ്യമായുള്ള ആറ്റംബോംബ് പ്രയോഗം മാനവരാശിയെയാകമാനം ഞെട്ടിച്ചുകളഞ്ഞു. ആറ്റംബോംബ് പ്രയോഗം തകര്‍ത്തെറിഞ്ഞത് ലക്ഷങ്ങളുടെ ജീവനാണ്.  ഇന്നേക്ക്   73 വര്‍ഷം പിന്നിടുമ്പോഴും,  ആറ്റംബോംബ് വര്‍ഷിച്ചതിന്റെ തീവ്രതയും ദൈന്യതയും  കുറയുന്നില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് 1945