Loading

Category: News

62 posts

മണ്ണുത്തി വെറററിനറി സർവ്വകലാശാല സുവർണ്ണ ജൂബിലി ഹാളിൽ മണ്ണുത്തി 110 കെ വി സബ്സ് റ്റേഷൻ നിർമാണോദ്‌ഘാടനം മന്ത്രി എം.എം മണി നിർവഹിക്കുന്നു

മണ്ണുത്തി വെറററിനറി സർവ്വകലാശാല സുവർണ്ണ ജൂബിലി ഹാളിൽ മണ്ണുത്തി 110 കെ വി സബ്സ് റ്റേഷൻ നിർമാണോദ്‌ഘാടനം മന്ത്രി എം.എം മണി നിർവഹിക്കുന്നു

2019 ഡിസംബര്‍ – 10- ലോക മനുഷ്യാവകാശദിനം.

2019 ഡിസംബര്‍ – 10- ലോക മനുഷ്യാവകാശദിനം.

മനുഷ്യാവകാശങ്ങള്‍ക്ക് ജാതി-മത-വര്‍ണ്ണ-ലിംഗഭേദമില്ല എന്ന് പ്രഖ്യാപിച്ച ദിനമാണിന്ന്. 1948 ഡിസംബര്‍ 10നാണ് ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ സംരക്ഷണ രേഖ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. അതിന്റെയൊരു ഓര്‍മ്മപുതുക്കല്‍ ആകുന്ന ഈ ദിനത്തില്‍ 2019-ലെ ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനം ഇതാണ് - "മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഒറ്റയ്ക്കും സംഘടിതമായും മുന്നോട്ടുവരാന്‍ യുവതയോട് ആവശ്യപ്പെടുന്നു.” അവകാശത്തേക്കാള്‍ അവകാശധ്വംസനം നടക്കുന്ന ഇന്നത്തെ ലോകത്ത് അന്തസ്സ്, തുല്യത, അടിമത്തത്തിനെതിരായ സമീപനം, പീഡനങ്ങളില്‍ നിന്നുള്ള സുരക്ഷ

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

*സൗരോർജ്ജ പ്ലാൻറുകൾ, വിൻഡ് എനർജി മാപ്പിംഗ്: ധാരണാപത്രം ഒപ്പിട്ടു സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ്ജ വ്യവസായികളുടെയും സാങ്കേതിക വിദഗ്ധരുടേയും ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതി പദ്ധതികൾക്കുള്ള സാധ്യതകൾ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കൽക്കരിയിൽ നിന്നുള്ള

ജില്ലയിലെ കലാമാമാങ്കത്തിന് തുടക്കമായി ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ജില്ലയിലെ കലാമാമാങ്കത്തിന് തുടക്കമായി ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. 32-മത് ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ കലോത്സവ മത്സരങ്ങളില്‍ വീറും വാശിയോടെയും പങ്കെടുക്കണം. എന്നാല്‍

നവംബര്‍ 14-ശിശുദിനം

നവംബര്‍ 14-ശിശുദിനം

കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനമാണിന്ന്. രാജ്യത്ത് കുട്ടികള്‍ക്കു നേരെ നടക്കുന്ന പലതരത്തിലുള്ള കടുത്ത അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒട്ടും കുറവില്ലാത്ത കാലമാണിത്. ലോകമെങ്ങും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, കേരള സംസ്ഥാനം ഒരു ശിശു സൗഹൃദ കേന്ദ്രമാക്കി മാറ്റുക എന്നൊരു പരിശ്രമം

കേരളപ്പിറവി ദിനം-നവംബര്‍ ഒന്ന്

കേരളപ്പിറവി ദിനം-നവംബര്‍ ഒന്ന്

ഇന്ന് കേരളത്തിന്റെ പിറന്നാളാണ്. ഐക്യകേരളത്തിന് അറുപത്തിമൂന്ന് വയസ്സായി. ജാതി-മത പരിഗണനകള്‍ക്കതീതമായി മലയാളഭാഷയും സംസ്കാരവും കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. ഇ.എം.എസ് ഗവണ്‍മെന്റിന്റെ തുടര്‍ച്ചയെന്നപോലെ പിണറായിവിജയന്‍ സര്‍ക്കാര്‍ തുടരുന്ന നടപടികള്‍ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം കൈവരിക്കുുകയാണ്. അവശജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി മുന്നോട്ടുത്തന്നെ

ഒക്ടോബര്‍-27 – ദീപാവലി

ഒക്ടോബര്‍-27 – ദീപാവലി

തിന്മയ്കു മേല്‍ നന്മ വിജയിച്ച ദിവസമായിട്ടാണ് നാം ഇതിനെ കാണുന്നത്. എല്ലാവിധത്തിലുമുള്ള രാഷ്ട്രീയ-സാമൂഹിക അനാചാര പ്രവണതകളേയും കള്ളപ്രചാരണങ്ങളേയും അതിജീവിച്ച് പ്രകാശപൂരിതമായൊരു അന്തരീക്ഷത്തിലാണ് കേരളം മുന്നോട്ട് പോകുന്നത്. ഇന്നത്തെ കാലത്ത് നമ്മുടെ രാജ്യത്ത് ദീപാവലിയാഘോഷം നല്ല രീതിയില്‍ നടക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍, എല്ലാത്തരം തിന്മകളെയും അകറ്റിനിര്‍ത്താനും പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടു പോകാനും ,ദീപാവലിയാഘോഷങ്ങള്‍ക്ക് മതനിരപേക്ഷതാമൂല്യം ഉയര്‍ത്തിപിടിക്കാനും

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം.മണി.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എം.എം.മണി.

പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായി ആര്‍ദ്രം മിഷനിലുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കിയതായും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പോസ്റ്റുമോര്‍ട്ടം യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള

ഒക്ടോബര്‍ 02-ഗാന്ധിജയന്തി

ഒക്ടോബര്‍ 02-ഗാന്ധിജയന്തി

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം കൊണ്ടാടുന്ന സന്ദര്‍ഭമാണിത്. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും പഠിക്കാനും ആയവ പുതുതലമുറയ്ക്ക് കൈമാറാനും പറ്റിയ ദിവസം. ഗാന്ധി പ്രതിനിധാനം ചെയ്യതത് ആധുനിക ഇന്ത്യക്ക് ആവശ്യമായ ജീവിത ദര്‍ശനങ്ങളായിരുന്നു. വര്‍ഗീയവാദികളുടേയും ഹിന്ദുത്വവാദികളുടെയും പുതിയ അജന്‍ഡ നടപ്പില്‍വരുത്താനും, ഇന്ത്യന്‍ ദേശീയതയെ ഹിന്ദു ദേശീയതയായി പ്രചരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ഇന്ന് രാജ്യത്ത് നടക്കുന്നുണ്ട്. മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് ഇന്ന് ഹിന്ദുത്വശക്തികള്‍ പ്രതികരിക്കുന്നത്. ഇതുതന്നെയാണല്ലോ ഗാന്ധിജിയുടെ വധത്തിലെത്തിച്ചതും. രാജ്യത്തെ മതനിരപേക്ഷവാദികള്‍ ഇതൊക്കെ ചെറുത്തുതോല്‍പിക്കുക തന്നെ ചെയ്യും. ഗാന്ധിജിയുടെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും വിയോജിപ്പുള്ളവര്‍ ഉണ്ടാകാം. എന്നാലും ഗാന്ധിവിരുദ്ധരുടെയും വര്‍ഗീയവാദികളുടെയും കൈകളില്‍നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്നതാണ് ആവശ്യം. മാത്രമല്ല, രാജ്യത്തെ അഴിമതിയേയും അനീതിയേയും ചെറുത്ത് കൊണ്ട് നീതിക്കു

ഒക്ടോബര്‍ ഒന്ന് – ലോക വയോജന ദിനം

ഒക്ടോബര്‍ ഒന്ന് – ലോക വയോജന ദിനം

“പ്രായസമത്വത്തിലേക്കുള്ള പ്രയാണം“ എന്നതാണ് ഈ വര്‍ഷത്തെ വയോജന സന്ദേശം. ഇവിടെ, കേരള സര്‍ക്കാര്‍ സാമൂഹിക-നീതി വകുപ്പിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തില്‍ 70 വൃദ്ധസദനങ്ങളാണ് സായംപ്രഭ ഹോമുകളായി ഉയര്‍ത്തുന്ന പദ്ധതിക്ക് തുടക്കമാക്കുന്നത്. ഈ രംഗത്ത് തികച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ എന്നും ചെയ്തിട്ടുള്ളത് എന്നുക്കൂടി ഓര്‍മിപ്പിക്കുന്നു. വാര്‍ധക്യത്തില്‍ അവശതയും രോഗവും കൊണ്ട് പാടുപ്പെടുന്നവരെ പ്രത്യേകമായി ശ്രദ്ധിക്കുകയും സ്നേഹ സാന്ത്വനങ്ങളും പരിചരണങ്ങളും

Skip to content