Loading

Category: Press Releases

95 posts

സൗരോർജ ഉൽപ്പാദനത്തിൽ വൻ മുന്നേറ്റം നടത്തും: മന്ത്രി എം എം മണി

സൗരോർജ ഉൽപ്പാദനത്തിൽ വൻ മുന്നേറ്റം നടത്തും: മന്ത്രി എം എം മണി

സൗരോർജ്ജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റം നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. തൃശൂർ ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും കെ ടി മുഹമ്മദ് സ്മാരക റീജണൽ തീയറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ്ജ രംഗത്ത് സോളാർ ഊർജ്ജമാണ് ചിലവ് കുറഞ്ഞത്.

ജനകീയ വൈദ്യുതി അദാലത്ത് ഫെബ്രുവരി 27 ന്

ജനകീയ വൈദ്യുതി അദാലത്ത് ഫെബ്രുവരി 27 ന്

തൃശൂർ ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാന വൈദ്യുതി അദാലത്ത് സമാപന സമ്മേളനവും ഫെബ്രുവരി 27 ന് രാവിലെ 9.30 ന് കെ ടി മുഹമ്മദ് സ്മാരക തീയറ്ററിൽ (റീജണൽ തീയേറ്റർ) വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടപ്പിലാക്കിയ ഊര്‍ജ്ജ വകുപ്പിലെ ശ്രദ്ധേയമായ നേട്ടങ്ങൾ

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടപ്പിലാക്കിയ ഊര്‍ജ്ജ വകുപ്പിലെ ശ്രദ്ധേയമായ നേട്ടങ്ങൾ

a) വകുപ്പിലെ സേവനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള യൂണിഫൈഡ് സോഫ്റ്റ് വെയര്‍ “സുരക്ഷ'' വിജയകരമായി നടപ്പിലാക്കി. കൂടാതെ പ്രസ്തുത സോഫ്റ്റ് വെയറിന് “കോച്ച് ഓർഡർ ഓഫ് മെറിറ്റ്' അവാർഡ് നേടി. ഇതിന്റെ പ്രവർത്തനം പരിപൂർണ്ണമായി നടപ്പിൽ വരുത്തുന്നത് വഴി സർക്കാരിന്റെ നയമായ " ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' വിജയകമായി നടപ്പിലാക്കാൻ

2019 ഡിസംബര്‍ – 10- ലോക മനുഷ്യാവകാശദിനം.

2019 ഡിസംബര്‍ – 10- ലോക മനുഷ്യാവകാശദിനം.

മനുഷ്യാവകാശങ്ങള്‍ക്ക് ജാതി-മത-വര്‍ണ്ണ-ലിംഗഭേദമില്ല എന്ന് പ്രഖ്യാപിച്ച ദിനമാണിന്ന്. 1948 ഡിസംബര്‍ 10നാണ് ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ സംരക്ഷണ രേഖ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. അതിന്റെയൊരു ഓര്‍മ്മപുതുക്കല്‍ ആകുന്ന ഈ ദിനത്തില്‍ 2019-ലെ ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനം ഇതാണ് - "മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ഒറ്റയ്ക്കും സംഘടിതമായും മുന്നോട്ടുവരാന്‍ യുവതയോട് ആവശ്യപ്പെടുന്നു.” അവകാശത്തേക്കാള്‍ അവകാശധ്വംസനം നടക്കുന്ന ഇന്നത്തെ ലോകത്ത് അന്തസ്സ്, തുല്യത, അടിമത്തത്തിനെതിരായ സമീപനം, പീഡനങ്ങളില്‍ നിന്നുള്ള സുരക്ഷ

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

*സൗരോർജ്ജ പ്ലാൻറുകൾ, വിൻഡ് എനർജി മാപ്പിംഗ്: ധാരണാപത്രം ഒപ്പിട്ടു സൗരോർജ്ജ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഊർജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനർട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊർജ്ജ വ്യവസായികളുടെയും സാങ്കേതിക വിദഗ്ധരുടേയും ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവൈദ്യുതി പദ്ധതികൾക്കുള്ള സാധ്യതകൾ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കൽക്കരിയിൽ നിന്നുള്ള

ജില്ലയിലെ കലാമാമാങ്കത്തിന് തുടക്കമായി ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ജില്ലയിലെ കലാമാമാങ്കത്തിന് തുടക്കമായി ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു: മന്ത്രി എം.എം.മണി

ലോകം അറിയുന്ന നാളത്തെ കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. 32-മത് ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ കലോത്സവ മത്സരങ്ങളില്‍ വീറും വാശിയോടെയും പങ്കെടുക്കണം. എന്നാല്‍

നവംബര്‍ 14-ശിശുദിനം

നവംബര്‍ 14-ശിശുദിനം

കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 130-ാം ജന്മദിനമാണിന്ന്. രാജ്യത്ത് കുട്ടികള്‍ക്കു നേരെ നടക്കുന്ന പലതരത്തിലുള്ള കടുത്ത അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒട്ടും കുറവില്ലാത്ത കാലമാണിത്. ലോകമെങ്ങും കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തില്‍, കേരള സംസ്ഥാനം ഒരു ശിശു സൗഹൃദ കേന്ദ്രമാക്കി മാറ്റുക എന്നൊരു പരിശ്രമം

കെല്‍ട്രോണിന്റെ കൂട്ട്  കെഎസ്ഇബിക്ക് പവറാകും

കെല്‍ട്രോണിന്റെ കൂട്ട്  കെഎസ്ഇബിക്ക് പവറാകും

തിരുവനന്തപുരം: സൗരോര്‍ജ്ജത്തില്‍ നിന്ന് വിപുലമായ വൈദ്യുതി ഉല്‍പ്പാദനത്തിന് പൊതുമേഖലാ സ്ഥാപനങ്ങളായ കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു. സൗരോര്‍ജ്ജത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നോളം പദ്ധതികള്‍ക്ക് കെല്‍ട്രോണ്‍ കെഎസ്ഇബിയുമായി ധാരണയായി. മൂന്ന് സ്ഥലങ്ങളിലുമായി 807 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാന്‍ 4.31 കോടി രൂപയുടെ ഓര്‍ഡര്‍ കെഎസ്ഇബിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിച്ചു.

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്തായി  കൊടുമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ച് മന്ത്രി എം.എം മണി

സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ പച്ചത്തുരുത്തായി  കൊടുമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ച് മന്ത്രി എം.എം മണി

മനുഷ്യന്‍ ദിവസവും പ്രകൃതിയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. കൊടുമണ്‍ ഇടത്തിട്ട കാവുംപാട്ട് ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തുനിന്ന് പച്ചപ്പ് മാഞ്ഞുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും വച്ച് ഹരിതമാക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമാണ്. അതിനുള്ള

കേരളപ്പിറവി ദിനം-നവംബര്‍ ഒന്ന്

കേരളപ്പിറവി ദിനം-നവംബര്‍ ഒന്ന്

ഇന്ന് കേരളത്തിന്റെ പിറന്നാളാണ്. ഐക്യകേരളത്തിന് അറുപത്തിമൂന്ന് വയസ്സായി. ജാതി-മത പരിഗണനകള്‍ക്കതീതമായി മലയാളഭാഷയും സംസ്കാരവും കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. ഇ.എം.എസ് ഗവണ്‍മെന്റിന്റെ തുടര്‍ച്ചയെന്നപോലെ പിണറായിവിജയന്‍ സര്‍ക്കാര്‍ തുടരുന്ന നടപടികള്‍ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം കൈവരിക്കുുകയാണ്. അവശജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തിയും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി മുന്നോട്ടുത്തന്നെ

Skip to content